ഇപ്പോള്‍ നീ സ്നേഹിക്കുന്നത് കാണുവാന്‍ എനിക്കാവില്ല,
നിന്‍റെ സ്നേഹത്തിനു മാധുര്യം ആസ്വദിക്കുവാന്‍ എനിക്കിന്നു കഴിയില്ല..
എല്ലാം നീ തന്നെയല്ലേ തച്ചുടച്ചതും, എന്നെ പിരിഞ്ഞതും..?
അന്നുഞാന്‍ നിന്‍റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ നീ മുഖം തിരിച്ചു..
പിന്നെ ഞാന്‍ നിന്നെ നോക്കി ചിരിച്ചപ്പോഴും വീണ്ടും നീ മുഖം തിരിച്ചു..
കൂടെ വന്നു നടന്നപ്പോഴും എന്നോട് മിണ്ടാതെ നീ നടന്നകന്നു.
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിച്ചു..
അവസാനം നീ വന്നു പറഞ്ഞില്ലേ,
നിന്നെ എനിക്ക് വെറുപ്പാണ്, അറപ്പാണ്, ഒരിക്കലും എന്നെ കാണാന്‍ വരരുത് എന്ന്..
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ച എന്നോട് പറഞ്ഞ വാക്കുകള്‍ .
ഞാന്‍ ഇന്നും നിന്‍റെ ഈ മുഖത്തിന് താഴെ കിടന്നു ഓര്‍ക്കുന്നു..
ഒരു വട്ടമെങ്കിലും പറയാമായിരുന്നില്ലേ നിനക്ക്
" എന്നെ ഇഷ്ടമാണെന്ന്..?"
No comments:
Post a Comment